Tuesday, May 5, 2009

ഇതൊരു കവിതയല്ല ................





അവളുടെ മരണത്തിനുശേഷം ഞാന്‍ പ്രണയിച്ചു തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെഓര്‍മ്മകളില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാക്കുകളിലേക്കു പകര്‍ന്ന ഒരുരാത്രിയുടെ വിഭ്രാന്തികള്‍






അത് വാനപ്രസ്ഥത്തിന്റെ നാളുകള്‍


ദേശാടനങ്ങള്‍ക്കൊടുവില്‍ അവളിലെക്കവസാനമായി എത്തിയ നാളുകള്‍ ....




ശിശിരത്തിലെ അവസാന രാത്രിയും കൊഴിഞ്ഞുപോയി...

ചത്ത പൂവുകള്‍ പൊഴിയുന്ന മേയ്‌ഫ്ളവറിന്റെ വിലാപം നിലച്ചു തുടങ്ങി

മേഘങ്ങളില്‍ ഗുല്‍മോഹറിന്റെ ചുവപ്പ് പടരുന്ന സന്ധ്യകളും നമുക്കു നഷ്ടപ്പെടുന്നു



നിന്റെ കൈകളിലരിച്ചിരങ്ങുന്ന തണുപ്പ് ............

ശിശിരമല്ല......... മരണമാണോ...................

കഴിഞ്ഞ രാത്രിയുടെ ഹര്‍ഷാലസ്യം നിന്റെ കണ്ണുകളില്‍ ഇനിയും മയങ്ങുന്നു




പോയ രാവില്‍ ...

ഗീതാഗോവിന്ദത്തിന്റെ താളുകള്‍ ഏതോ ലാസ്യലഹരിയില്‍ മെല്ലെ മറിഞ്ഞുകൊണ്ടിരുന്നു....

രതിമൂര്‍ച്ഛയുടെ അഗ്നി നിന്റെ സിരകളില്‍ നിന്നും എന്റെ നെഞ്ചിലേക്ക് ആളിപ്പടര്‍ന്നു....

കടപുഴകി വീണ നിലാവിന്റെ വടവൃക്ഷങ്ങളും കാറ്റിന്റെ ഇടിമുഴക്കങ്ങളും
ഉന്മാദലഹരിയില്‍ കത്തുന്ന നിന്റെ കണ്ണുകളില്‍ അലിഞ്ഞു ...

ഉമിനീരില്‍ നനഞ്ഞ നിന്റെ അധരവും നിന്റെ നെഞ്ചില്‍ ചേക്കേറിയ അഗാധ മൌനവും ഞാന്‍ ഊറ്റികുടിച്ചു


രതിതൃഷ്ണകളുടെ കടലിരമ്പുന്ന നിന്റെ അധരങ്ങളില്‍ നിന്നും ഞാന്‍ഒപ്പിയെടുത്തത്

തുടിക്കുന്ന സ്നേഹത്തിന്റെ അവസാന പിടക്കലുകളായിരുന്നു ..



പിന്നീടെപ്പോഴോ

പെയ്തൊഴിഞ്ഞ വാക്കുകളുടെ നിശ്ശബ്ദതയില്‍ നിന്റെ തേങ്ങലുകള്‍ ഞെരിഞ്ഞമര്‍ന്നിരുന്നു

ദൂരെ വിളനിലങ്ങളില്‍ പൂത്ത നിലാവ് നോക്കി നിശ്ശബ്ദയായി നീ ഏറെ നിന്നു ...

ചാലിട്ടൊഴുകിയ നിന്റെ കണ്ണുനീര്‍ നീല നിലാവിലലിഞ്ഞു തീര്‍ന്നു

ഭൂമിയുടെ പിറക്കാത്ത ജന്മങ്ങളിലേക്കുള്ള മടക്കയാത്രാനിയോഗം നിന്റെ വിധിയുടെ അനിവാര്യതയാണെന്ന് നീ പറഞ്ഞു

നിസ്സഹായത തീര്‍ത്ത വരമ്പുകളില്‍ നീ ഓടിത്തളര്‍ന്നു തടഞ്ഞു വീഴുന്നത് ഞാന്‍ കണ്ടുനിന്നു ..



കഴിഞ്ഞ രാവില്‍

അതീന്ദ്രിയജാലങ്ങള്‍ തീര്‍ത്ത നിന്റെ ചിറകുകള്‍ നെഞ്ചില്‍ തളര്‍ന്നു കിടക്കുന്നു

നിന്റെ കാലടികളില്‍ പടരുന്നു

മഞ്ഞ കലര്ന്ന മഞ്ഞിന്റെ നീലിമ

വാടിയ ചെമ്പകപ്പൂമണം

മൃത്യുവിന്‍ ഗന്ധത്തിലലിയുന്നു ...........





























5 comments:

  1. ഓര്‍മ്മകളുടെ കയ്യൂപ്പ് സുന്ദരം, പക്ഷെ ഒരു മുന്നറിയിപ്പ്.....അവരെച്ചില്ലിയുള്ള് നമ്മുടെ വിഷമം,അവരെ കൂടുതല്‍ ദു:ഖിപ്പിക്കും. അതോര്‍ക്കുക. ഈ നഷ്ടം ആര്‍ക്കും നികത്തനൊക്കില്ല.....നല്ല വശം,ആ സ്നേഹം മാത്രം ഓര്‍ക്കുക.ഇല്ല ഇല്ല ഇല്ല എന്ന ശബദം,എല്ലാം തന്നെ പാടെ ഇല്ലാതാക്കും..

    ReplyDelete
  2. ഓര്‍മ്മകള്‍ ഓളങ്ങള്‍ പോലെയാണ്... ഒരിക്കലും നിലയ്ക്കില്‍... വാക്കുകളില്‍ അറിയാം വേദന..., നഷ്ട്ടപ്പെട്ട സ്നേഹത്തിന്റെ തീവ്രത..

    ReplyDelete
  3. pranayam maranamaanu,,,nalla varikal...kannil pranayathinte nashta vasnathangl..eniyum ezhuthanam kootukaara

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. "....പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
    വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ...."

    ReplyDelete